ഗുരുവായൂര്‍: ശ്രീരാമനായി കളഭത്തില്‍ അലങ്കരിച്ച ഗുരുവായൂരപ്പനെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച വണങ്ങുക. പുലര്‍ച്ചെ മൂന്നിനുള്ള നിര്‍മാല്യദര്‍ശനത്തിന് മന്ത്രി ക്ഷേത്രത്തിലെത്തുമ്പോള്‍ ശ്രീരാമ രൂപത്തിലായിരിക്കും കളഭച്ചാര്‍ത്തില്‍ ഗുരുവായൂരപ്പന്‍.

ബുധനാഴ്ച ഉച്ചപ്പൂജയ്ക്ക് ഓതിക്കന്‍ പൊട്ടക്കുഴി ഭവദാസ് നമ്പൂതിരി ഗുരുവായൂരപ്പനെ കളഭത്തില്‍ അണിയിച്ചൊരുക്കിയത് ശ്രീരാമനായിട്ടായിരുന്നു. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ അശുദ്ധി സംഭവിക്കാതിരുന്നതിനാല്‍ ശ്രീരാമനെത്തന്നെയാണ് ആഭ്യന്തരമന്ത്രി കാണുക.