ഗുരുവായൂര്‍: മാതൃഭൂമിയുടെ മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്ക് ഡോ. സുവര്‍ണ്ണ നാലപ്പാട്ട് ട്രസ്റ്റ് ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. സുവര്‍ണ്ണ നാലപ്പാട്ട് 20,000 രൂപ നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയും 23 വര്‍ഷം പാഥോളജി വിഭാഗത്തില്‍ അധ്യാപികയുമായിരുന്നു എഴുത്തുകാരികൂടിയായ സുവര്‍ണ്ണ.
മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭര്‍ത്താവ് ഡോ. ഉദയഭാനുവിന്റെ സ്മരണയ്ക്കായാണ് തുക നല്‍കുന്നതെന്ന് സുവര്‍ണ്ണ പറഞ്ഞു.