ഗുരുവായൂര്‍: രാമായണമാസാരംഭദിനത്തില്‍ ഗുരുവായൂരപ്പവിഗ്രഹത്തില്‍ ശ്രീരാമനെയും സീതയെയും അവരെ വണങ്ങുന്ന ഹനുമാനെയും കളഭത്തില്‍ അണിയിച്ചൊരുക്കി.
ഉച്ചപ്പൂജയ്ക്ക് മേല്‍ശാന്തി ഹരീഷ് നമ്പൂതിരിയാണ് ചതുര്‍ബാഹുവായ ഗുരുവായൂരപ്പവിഗ്രഹത്തില്‍ വില്ലും അമ്പുമായി നില്‍ക്കുന്ന ശ്രീരാമനെയും സീതയെയും വണങ്ങുന്ന ഹനുമാനെയും കളഭത്തില്‍ അലങ്കരിച്ചത്. ഞായറാഴ്ച പുലര്‍ച്ച മൂന്നിന് നിര്‍മ്മാല്യദര്‍ശനം വരെ ഗുരുവായൂരപ്പന്‍ ഈ അലങ്കാരത്തിലായിരിക്കും.
കര്‍ക്കടകം ആദ്യദിവസംതന്നെ ഭക്തജനത്തിരക്ക് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടു. രണ്ടേകാല്‍ ലക്ഷം രൂപയുടെ പാല്‍പ്പായസവഴിപാടുമാത്രം നടന്നു. പത്തുലക്ഷത്തോളം രൂപയുടെ തുലാഭാരവും.