കഴിഞ്ഞവര്‍ഷം വിപണിയിലെത്തിയ പഴങ്ങള്‍, പച്ചക്കറികള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലായിരുന്നു പരിശോധന. തിരുവനന്തപുരത്തെ വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വിറ്റ വിദേശ ആപ്പിളിലും കറുത്ത മുന്തിരിയിലും അസെറ്റാമിപ്രിഡ് എന്ന കീടനാശിനിയാണ് കണ്ടത്. കുരു ഇല്ലാത്ത പച്ചമുന്തിരിയില്‍ മൂന്നിനം കീടനാശിനിയാണ് പ്രയോഗിച്ചിട്ടുള്ളത്. ഇറക്കുമതി ചെയ്ത പ്ലമ്മിലും വിഷാംശമുണ്ട്.
36 പഴവര്‍ഗങ്ങളുടെ 68 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ ഒമ്പത് പഴങ്ങളുടെ 30 സാമ്പിളുകളിലും കീടനാശിനിയുണ്ടായിരുന്നു. പച്ചമുളക്, മല്ലിയില, പുതിനയില, കറിവേപ്പില, പാഴ്സിലി, ബ്രോഡ്ബീന്‍സ്, മഞ്ഞ-ചുവപ്പ് കാപ്സിക്കം, സാമ്പാര്‍ മുളക് എന്നിവയില്‍ നിശ്ചിത അളവിലും കൂടുതലാണ് കീടനാശിനി.
എറണാകുളത്ത് വന്‍കിട സൂപ്പര്‍മാര്‍ക്കറ്റില്‍ ജൈവബ്രാന്‍ഡ് എന്ന ലേബലില്‍ വില്‍ക്കുന്ന കാപ്സിക്കം, ബജിമുളക്, മുന്തിരി, ഫാഷന്‍ഫ്രൂട്ട് പിങ്ക് എന്നിവയില്‍ ഏഴ് പുതുനിര കീടനാശിനിയുടെ അവശിഷ്ടം ഉണ്ടായിരുന്നു. വിഷരഹിതം, ജൈവം എന്നൊക്കെ പേരില്‍ വില്ക്കുന്നവയിലാണ് വിഷാംശം കൂടുതല്‍.
നിരോധിത കീടനാശിനി പ്രയോഗത്തെ ശക്തമായി തടയുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പരിശോധനാസംവിധാനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.