മുരിയാട്: പതിറ്റാണ്ടുകളായി കുടിവെള്ളമില്ലാത്ത ദുരിതംചുമന്ന് കഴിയുകയാണ് മുരിയാട് പഞ്ചായത്തിലെ തറയിലക്കാട്ടെ കുടുംബങ്ങള്‍. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഡിസംബര്‍ തുടങ്ങുമ്പോഴേ ഇവിടെ ജലക്ഷാമം തുടങ്ങും. ഏതാനും വീട്ടുകിണറുകളില്‍മാത്രം അവശേഷിക്കുന്നവെള്ളം അവരുടെ കാരുണ്യംകൊണ്ട് മറ്റുവീട്ടുകാര്‍ക്ക് പങ്കുവെയ്ക്കുകയാണിപ്പോള്‍.
ഇങ്ങനെ മറ്റിടങ്ങളില്‍നിന്ന് ചുമന്നുകൊണ്ടുവന്നാണ് ഇവര്‍ ആവശ്യത്തിനുള്ളവെള്ളം ലഭ്യമാക്കുന്നത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഈ കിണറുകളും വറ്റുന്നതോടെ ഇവര്‍ക്ക് കുടിവെള്ളത്തിന് ആശ്രയമില്ലാതാകും. എണ്‍പതോളം കുടുംബങ്ങളുള്ള പ്രദേശത്ത് ഭൂരിഭാഗം വീടുകളിലും ജലക്ഷാമം രൂക്ഷമാണ്. കുടിക്കാന്‍ മാത്രമല്ല മറ്റാവശ്യങ്ങള്‍ക്കും വെള്ളമില്ലാത്ത സാഹചര്യമാണ് ദുരിതം ഇരട്ടിയാക്കുന്നത്.
പ്രദേശത്തെ അങ്കണവാടിയും കുടിവെള്ളമില്ലാത്തതിന്റെ ബുദ്ധിമുട്ടിലാണ്. അകലെ വീട്ടുകിണറ്റില്‍നിന്ന് ചുമന്നുകൊണ്ടുവന്നാണ് അങ്കണവാടി ജീവനക്കാര്‍ കുരുന്നുകള്‍ക്ക് ഭക്ഷണം പാകംചെയ്യാനും മറ്റാവശ്യങ്ങള്‍ക്കും വെള്ളമെത്തിക്കുന്നത്.
പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിയില്‍നിന്ന് ഗാര്‍ഹിക കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കിലും ഇതിലൂടെ വെള്ളമെത്താറില്ലെന്ന് ഇവര്‍ പറയുന്നു. തൊട്ടടുത്ത വാര്‍ഡിലെ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈന്‍ വഴിയാണ് തറയിലക്കാട് പ്രദേശത്തെയും വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്.എന്നാല്‍ ഏറെനാളുകള്‍ക്കുശേഷം വല്ലപ്പോഴുമാണ് പൈപ്പിലൂടെ വെള്ളംവരുന്നത്.ഈവെള്ളവും ആവശ്യങ്ങള്‍ക്ക് തികയാറില്ല.
നോക്കുകുത്തിയായി വാട്ടര്‍ ടാങ്ക്
തറയിലക്കാട് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 1989-ല്‍ സ്ഥാപിച്ച ടാങ്ക് കാല്‍നൂറ്റാണ്ടായി നോക്കുകുത്തിയായി നില്‍ക്കുകയാണിവിടെ. സമീപത്തെ പൊതുകിണറ്റില്‍നിന്ന് വെള്ളം പമ്പ്‌ചെയ്ത് ടാങ്കില്‍ നിറച്ച് വീടുകളിലേക്ക് വിതരണം നടത്തിയിരുന്നു. എന്നാല്‍ ഏതാനും വര്‍ഷംമാത്രമേ പദ്ധതി പ്രവര്‍ത്തിച്ചുള്ളൂ. കേടുവന്ന മോട്ടോര്‍ നന്നാക്കി പുനഃസ്ഥാപിച്ചില്ല. പതിറ്റാണ്ടുകളായി പ്രയോജനപ്പെടുത്താതെ കിടക്കുന്ന പദ്ധതി കാര്യക്ഷമമാക്കിയാല്‍ ജലക്ഷാമത്തിന് പരിഹാരമാകുമെങ്കിലും അധികൃതരുടെ നടപടിയില്ലാത്തതില്‍ പ്രതിഷേധം ശക്തമാണ്. ജലലഭ്യതയുള്ള മറ്റിടങ്ങളില്‍നിന്ന് ഈ ടാങ്കിലേക്ക് വെള്ളമെത്തിച്ച് ജലവിതരണം നടത്താവുന്നതാണ്. നിത്യജീവിതത്തെ ബാധിക്കുന്ന തങ്ങളുടെ തീരാദുരിതത്തിന് ശാശ്വതപരിഹാരം വേണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.