വാടാനപ്പള്ളി: ഏങ്ങണ്ടിയൂരില്‍ ആത്മഹത്യചെയ്ത വിനായകിന്റെ കുടുംബത്തിന് നീതി നല്‍കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. വിനായകിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

ദളിത് പീഡനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. വിനായകിന്റെ ആത്മഹത്യസംബന്ധിച്ച അന്വേഷണം സി.ബി.ഐ.യെ ഏല്‍പ്പിക്കണം. കുടുംബത്തിന് മതിയായ സാമ്പത്തികസഹായം നല്‍കണമെന്നും അച്ഛനും അമ്മയ്ക്കും പെന്‍ഷന്‍ നല്‍കണമെന്നും ശശികല ആവശ്യപ്പെട്ടു. വിനായകിന്റെ കുടുംബാംഗങ്ങളെ ശശികല ആശ്വസിപ്പിച്ചു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി, സംസ്ഥാനസമിതി അംഗം എം. മധുസൂദനന്‍, ജില്ലാ ജന. സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, സെക്രട്ടറി കേശവദാസ്, ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമന്‍ തിരുനെല്ലൂര്‍ എന്നിവരും ശശികലയ്‌ക്കൊപ്പമുണ്ടായി.