ചിയ്യാരം: ചിയ്യാരം എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക പൊതുയോഗം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോ. കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗാംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും മൊമെന്റോകളും വിതരണം ചെയ്തു.യോഗത്തില്‍ കരയോഗം പ്രസിഡന്റ് പ്രസേനന്‍ മല്ലിശ്ശേരി അധ്യക്ഷനായി. സെക്രട്ടറി ഇ. ഗിരിജാവല്ലഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എസ്.എസ്. തൃശ്ശൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി സി. സുരേന്ദ്രന്‍ സംസാരിച്ചു.