ചിയ്യാരം: കാരമുക്ക് റസിഡന്റ്‌സ് അസോസിയേഷന്റ് അഞ്ചാം വാര്‍ഷികാഘോഷം പി.എസ്.സി. അംഗം ടി.ആര്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100, 50 മീറ്ററില്‍ സ്വര്‍ണം നേടിയ സന നസീര്‍, എം.ബി.ബി.എസ്. നേടിയ ശ്രീലക്ഷ്മി എന്നിവരെ ആദരിച്ചു. കൗണ്‍സിലര്‍ അജിത വിജയന്‍, അസോസിയേഷന്‍ സെക്രട്ടറി ഡേവിസ് അപ്പാടന്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.വി. പോള്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.