ചിയ്യാരം: ചിയ്യാരത്ത് തറവാട് ഐക്യസഭ കുടുംബസംഗമവും വംശരേഖ പ്രകാശനവും കെ. രാജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. സി.വി. ഗിരിജാവല്ലഭന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ റാഫി ജോസ്, സി.ജെ. നിര്‍മ്മല്‍, സി.എസ്. മനോജ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. ഉന്നതവിജയം നേടിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. കുടുംബബന്ധങ്ങളുടെ പാരസ്​പര്യവും സൗന്ദര്യവും എന്ന വിഷയത്തില്‍ ബീനാ ധര്‍മ്മന്‍ ക്ലാസെടുത്തു.