ചിയ്യാരം: മാധവപുരം ധന്വന്തരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നക്ഷത്രവനത്തിന്റെ ഉദ്ഘാടനം ശങ്കരന്‍കുളങ്ങര മേല്‍ശാന്തി എം.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. ദേവസ്വം ട്രസ്റ്റി എം.എന്‍. നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. ചിയ്യാരം ശാഖ സെക്രട്ടറി സന്തോഷ് കിളവന്‍പറമ്പില്‍, ബിനോയ് ഇളംതുരുത്തി, എ.വി. രമേഷ് ബാബു, പ്രേംകുമാര്‍, ബബില്‍ രമേഷ്, ഡോ. കെ.ആര്‍. ആതിര, ടി.ആര്‍. രഘുരാജ്, സജീവ് മുള്ളങ്കുഴി, കെ.എസ്. രാജേഷ്, എ.എന്‍. ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.