ചാലക്കുടി: അര്‍ഹരായ ചുരുങ്ങിയ പെന്‍ഷന്‍കാരെ റേഷന്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചാലക്കുടി ബ്ലോക്ക് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.പി. ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യു.കെ. പ്രഭാകരന്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ. കാര്‍ത്തികേയമേനോന്‍, എം.എ. നാരായണന്‍, എം.പി. ജോര്‍ജ്ജ്, സി.ഡി. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.