അതിരപ്പിള്ളി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പരിപാടിയുടെ ഭാഗമായി അതിരപ്പിള്ളിയില്‍ നടത്തിയ ഒപ്പുശേഖരണ പരിപാടി ഡി.സി.സി. സെക്രട്ടറി പി.കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിജു കാവുങ്ങല്‍, മണ്ഡലം പ്രസിഡന്റ് ജോസ് പാറയ്ക്ക, ജയ തമ്പി, എം.എം. രതീഷ്, കെ.കെ. രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.