ൃശ്ശൂര്‍ : ഡോ.ടി.ഐ. രാധാകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മണിപ്പാല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ബി.എം. ഹെഗ്‌ഡേയ്ക്ക് സി.എന്‍. ജയദേവന്‍ എം.പി. സമ്മാനിച്ചു. ഡോ.ടി.ഐ. രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷനായി.

ചടങ്ങില്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി.പി.കെ.പൊതുവാള്‍, ഡോ.പി.എസ്. സംഗമേശ്വരന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റും എം.ആര്‍.ബിയുടെ മകളുമായ എം. തങ്കമണി എന്നിവരെ ആദരിച്ചു.

മാനേജിങ് ട്രസ്റ്റി ഡോ. നളിനി രാധാകൃഷ്ണന്‍, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഒ.പി. ബാലന്‍മേനോന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ശ്രീധരന്‍ തേറമ്പില്‍, തിരുവമ്പാടി ദേവസ്വം മുന്‍ പ്രസിഡന്റ് സി. വിജയന്‍, കാര്‍ഷിക സര്‍വകലാശാലാ റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ.പി. ഇന്ദിരാദേവി, കുഴൂര്‍ നാരായണമാരാര്‍ സ്മാരകസമിതി പ്രസിഡന്റ് ടി.ഐ. വേണുഗോപാലമേനോന്‍, കൗണ്‍സിലര്‍ വി. രാവുണ്ണി എന്നിവര്‍ പ്രസംഗിച്ചു.