പെന്‍ഷന്‍ സഹകരണബാങ്കുകള്‍വഴി നല്‍കണം
മാള: സര്‍വീസ് പെന്‍ഷന്‍ സഹകരണബാങ്കുകള്‍വഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പെന്‍ഷനേഴ്‌സ് യൂണിയന്‍ പൊയ്യ പഞ്ചായത്ത് വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല്‍ സി. പാത്താടന്‍ ഉദ്ഘാടനം ചെയ്തു. പ്രിസിഡന്റ് ടി.കെ. സദാനന്ദന്‍ അധ്യക്ഷനായി. ജോയ് മണ്ടകത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.ഒ. അനീഫ, പി. ശ്രീധരന്‍, ആര്‍.കെ. ഭാര്‍ഗ്ഗവി, ബാബു ജോസഫ്, കെ.സി. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി.പി. പുഷ്പാംഗദന്‍ !(പ്രസി), ടി.കെ. സദാനന്ദന്‍(സെക്ര), കെ.കെ. റഫേല്‍(ഖജാ).