തൃശ്ശൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതകഥ പറയുന്ന 'എഴുത്തച്ഛന്‍' നാടകം 20-ന് മൂന്നിന് റീജണല്‍ തിയേറ്ററില്‍ അവതരിപ്പിക്കും. തിരുവനന്തപുരം അക്ഷരകലയാണ് അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് അഖിലകേരള എഴുത്തച്ഛന്‍ സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

30 സമുദായങ്ങളുടെ സംയുക്ത സംഘടനയായ എം.ബി.സി.എഫിന്റെ പിണങ്ങിക്കിടപ്പ് സമരം തിങ്കളാഴ്ച ഏഴുമുതല്‍ സെക്രട്ടേറിയറ്റ് നടയില്‍ നടക്കും. സര്‍ക്കാരിന്റെ ഒ.ബി.സി. അവകാശനിഷേധത്തെ തുടര്‍ന്നാണിതെന്നും സമാജം ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ നാലിന് സമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ്- പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തും.

10-ന് പടിഞ്ഞാറേക്കോട്ടയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സമാജം സംസ്ഥാന പ്രസിഡന്റ് പി.ആര്‍. സുരേഷ്, വൈസ് പ്രസിഡന്റ് പ്രൊഫ. ടി.ബി. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി ടി.കെ. ഗോപാലകൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍ എഴുത്തച്ഛന്‍ എന്നിവര്‍ പങ്കെടുത്തു.ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാചരണ സമാപനം


തൃശ്ശൂര്‍:
സി.പി.ഐ.-എം.എല്‍. റെഡ് സ്റ്റാറിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാചരണസമാപനം നടക്കും. പ്രചാരണജാഥയുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഒമ്പതരയ്ക്ക് ഒല്ലൂരില്‍ നടക്കും. 27 വരെയാണ് പ്രചാരണജാഥ.

26-ന് 11 മുതല്‍ സാഹിത്യ അക്കാദമിയില്‍ സിനിമാപ്രദര്‍ശനവും സെമിനാറുമുണ്ടാകും. അഞ്ചിന് വടക്കാഞ്ചേരിയില്‍ ജാഥാസമാപനം നടക്കും.

നവംബര്‍ ഏഴിന് നാലിന് ബഹുജനറാലിയും അഞ്ചിന് തേക്കിന്‍കാട് മൈതാനിയില്‍ പൊതുസമ്മേളനവും നടക്കും. സമ്മേളനം പാര്‍ട്ടി പോളിറ്റ്് ബ്യൂറോ അംഗം പ്രൊഫ. പി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.കെ. ദാസന്‍, സംസ്ഥാന കമ്മിറ്റിയംഗം രാജേഷ് അപ്പാട്ട്, കെ. ശിവരാമന്‍, കെ.വി. പുരുഷോത്തമന്‍, എം.വി. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.