ആമ്പല്ലൂര്‍: വാഹനത്തില്‍നിന്ന് ചോര്‍ന്ന ഡീസല്‍ റോഡില്‍ പരന്നത് വാഹനയാത്രികരെ ആശങ്കയിലാക്കി. വ്യാഴാഴ്ച ഉച്ചയോടെ ആമ്പല്ലൂര്‍ - വരന്തരപ്പിള്ളി റോഡിലായിരുന്നു സംഭവം. ഡീസലും ഓയിലും കലര്‍ന്ന മിശ്രിതത്തില്‍ കയറിയ ഇരുചക്രവാഹനങ്ങള്‍ തെന്നിമറിയാനിടയായി. പ്രശ്‌നമറിഞ്ഞ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുതുക്കാട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡില്‍ പരന്ന ഡീസല്‍ നീക്കം ചെയ്തു.കരിദിനം ആചരിച്ചു

കല്ലൂര്‍:
നോട്ടുനിരോധനത്തിന്റെ വര്‍ഷികദിനം കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റി കരിദിനമായി ആചരിച്ചു. പ്രതിഷേധപ്രകടനവും നടത്തി. സമാപന യോഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ഐ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. സുനില്‍ മുളങ്ങാട്ടുകര അധ്യക്ഷനായി. കല്ലൂര്‍ ബാബു, പോള്‍സണ്‍ തെക്കുംപീടിക, സി.വി. ഷംസുദ്ദീന്‍, പ്രീബനന്‍ ചുണ്ടേലപ്പറമ്പില്‍, ജോര്‍ജ് ഇടപ്പിള്ളി, ഷെന്നി ആന്റോ പനോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനം

കല്ലൂര്‍:
പാചകവാതക വിലവര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റിപ്രവര്‍ത്തകര്‍ സിലിന്‍ഡര്‍ ചുമന്ന് പ്രതിഷേധ പ്രകടനം നടത്തി. ഷെന്നി ആന്റോ പനോക്കാരന്‍, ജോര്‍ജ് ഇടപ്പിള്ളി, പോള്‍സണ്‍ തെക്കുംപീടിക, സി.വി. ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.