തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണി. രാവിലെ എട്ട് മണിയോടെയാണ് ക്ഷേത്രം ഓഫീസിലേക്ക് ഭീഷണി സന്ദേശം വന്നത്.

രാജീവ് ഗാന്ധിയെ വധിച്ചതുപോലെ വനിതയെ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. മാനേജര്‍ കൃഷ്ണദാസിന്റെ പരാതിയില്‍ ബോംബ് സ്‌ക്വാഡും പോലീസും ക്ഷേത്രത്തില്‍ പരിശോധന നടത്തി.

പോലീസിന്റെ അന്വേഷണത്തില്‍ ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഒരാളുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് കണ്ടെത്തി. അന്വേഷണം തുടരുകയാണ്.