കുന്നംകുളം(തൃശ്ശൂര്‍): ജില്ലാ സ്കൂള്‍ കലോല്‍സവത്തിനിടെ മല്‍സരാര്‍ത്ഥിയുടെ അമ്മ വിധിനിര്‍ണയത്തില്‍ അപാകം ആരോപിച്ച് വിധികര്‍ത്താവിന്റെ മുഖത്തടിച്ചു.
കൊണ്ടോട്ടി അരിമ്പ്രയിലെ സ്കൂള്‍ അധ്യാപികയാണ് മുഖത്തടിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഹയര്‍സെക്കന്‍ഡറി വിഭാഗം കേരളനടന മല്‍സരവേദിയായ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിലാണ് സംഭവം. സെന്റ് ക്ലയേഴ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ ഫലം സംബന്ധിച്ച തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. തിരുവനന്തപുരം സംഗീത കോളേജ് അധ്യാപകന് ബാലകൃഷ്ണനാണ് അടിയേറ്റത്.
വിധി പ്രഖ്യാപിച്ച് അപ്പീല്‍ കൊടുത്തശേഷമാണ് സംഭവം. വിധിനിര്‍ണയത്തില്‍ മകള്‍ തഴയപ്പെട്ടതിന്റെ വിരോധമാണ് പ്രതിഷേധത്തിന് കാരണമായത്. അധ്യാപികയെ സംഘാടകസമിതി ഭാരവാഹികളും സ്ഥലത്തുണ്ടായിരുന്ന പോലീസും ചേര്‍ന്ന് പിടിച്ചുമാറ്റി. തുടര്‍ന്ന് കുന്നംകുളം എസ്.ഐ.ടി.പി.ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാത്രി വൈകിയുണ്ടായ ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് നിയമനടപടികള്‍ ഒഴിവാക്കി.