തിരുവനന്തപുരം: പാപ്പാട് റെസിഡന്റ്‌സ് അസ്സോസിയേഷന്റെ  ആഭിമുഖ്യത്തില്‍ അസ്സോസിയേഷന്റെ  കീഴിലുള്ള അംഗങ്ങളുടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഉന്നത വിജയം നേടിയവര്‍ക്ക് ട്രോഫികളും വിതരണം ചെയ്തു .പ്രസ്തുത പരിപാടി പത്മനാഭസ്വാമിക്ഷേത്രത്തിന്റെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി സുപ്രീം കോടതി നിയമിച്ച കമ്മറ്റിയുടെ ചെയര്‍മാനും കോഓര്‍ഡിനേറ്ററും കൂടാതെ കേരളം സര്‍ക്കാര്‍ മ്യൂസിയങ്ങളുടെ മുഖ്യ ഉപദേഷ്ടാവുമായ ഡോക്ടര്‍ എം വേലായുധന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് കെ എസ്സ് തോംപ്‌സണ്‍ അദ്ധ്യക്ഷനായിരുന്നു .സെക്രട്ടറി ശ്രീ വി എം അജയകുമാര്‍ സ്വാഗതവും ട്രെഷറര്‍ എ രാജീവന്‍ കൃതജ്ഞതയും പറഞ്ഞു ചടങ്ങില്‍ .പകര്‍ച്ചപ്പനിക്കുള്ള ഹോമിയോ പ്രതിരോധ മരുന്നുകള്‍ കരകുളം ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ലക്ഷ്മിയുടെ സാന്നിദ്ധ്യത്തില്‍ വിതരണം ചെയ്തു.