തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ മണ്ണന്തല മേഖല കമ്മിറ്റിയുടെ - 'കനവായിരം... നാളെക്ക് നിറമേകുവാന്‍ യുവതയുടെ കരുതല്‍...' പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഡി.വൈ.എഫ്.ഐ യും പങ്കാളിയായി.

പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെയും അവ സമൂഹത്തിന് മുതല്‍ക്കൂട്ടായി നിലനില്‍ക്കേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കി ഡി.വൈ.എഫ്.ഐ വഞ്ചിയൂര്‍ ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ ഡി.വൈ.എഫ്.ഐ മണ്ണന്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'കനവായിരം... നാളെക്ക് നിറമേകുവാന്‍ യുവതയുടെ കരുതല്‍...' എന്ന പദ്ധതി നടപ്പിലാക്കിയത്.

 

tvm

ഡി.വൈ.എഫ്.ഐ മണ്ണന്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍, മണ്ണന്തല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പ്രീ-പ്രൈമറി ക്ലാസ് മുറികള്‍ നവീകരിച്ചു ചിത്രങ്ങള്‍ വരച്ചു വര്‍ണ്ണാഭമാക്കി കുട്ടികള്‍ക്കായി സമര്‍പ്പിച്ചു. 'കനവായിരം... നാളെക്ക് നിറമേകുവാന്‍ യുവതയുടെ കരുതല്‍...' എന്ന പേരില്‍ ഡി.വൈ.എഫ്.ഐ മണ്ണന്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം മണ്ണന്തല ജംഗ്ഷനില്‍ വെച്ച് ഡി.വൈ.എഫ്.ഐ  കേന്ദ്രകമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ എഎ റഹിം നിര്‍വഹിച്ചു.

ഡി.വൈ.എഫ്.ഐ മണ്ണന്തല മേഖല കമ്മിറ്റി പ്രസിഡന്റ് എസ്എസ്.നിതിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ഡി.വൈ.എഫ്.ഐ മണ്ണന്തല മേഖല കമ്മിറ്റി സെക്രട്ടറി ടിബി ശ്രീറാം സ്വാഗതം ആശംസിച്ചു. പൊതുയോഗത്തെ അഭിവാദ്യം ചെയ്തു . ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വി.വിനീത്, ഡി.വൈ.എഫ്.ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്എസ്. രതീഷ്, മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ എന്‍.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.


ഡി.വൈ.എഫ്.ഐ  മേഖല കമ്മിറ്റി ട്രഷറര്‍ ജിജിന്‍. എസ് നന്ദിയും രേഖപ്പെടുത്തി. കനവായിരം പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയേകി സഹകരിച്ച, മണ്ണന്തല ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപകന്‍ പ്രദീപ്കുമാറിനെ ചടങ്ങില്‍ ആദരിച്ചു. കനവായിരം പദ്ധതിയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ചിത്രങ്ങള്‍ വരച്ചു മനോഹരമാക്കിയ കലാകാരന്‍ ശ്രീ.സുമേഷ് ബാലക്ക് ഡി.വൈ.എഫ്.ഐ മണ്ണന്തല മേഖല കമ്മിറ്റിയുടെ ഉപഹാരവും ചടങ്ങില്‍ നല്‍കി. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ്സില്‍ നിന്ന് വിജയം കൈവരിച്ച് സ്‌കൂളിന്റെ അഭിമാനം ഉയര്‍ത്തിയ മുഴുവന്‍ കുട്ടികള്‍ക്കും ചടങ്ങില്‍ വച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

പൊതുജനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ സമാഹരിച്ച മുക്കാല്‍ ലക്ഷത്തോളം രൂപ ചിലവിട്ട്, ഡി.വൈ.എഫ്.ഐ സഖാക്കളുടെ ഒന്നര മാസക്കാലത്തെ അക്ഷീണ പ്രയത്‌ന ഭലമായാണ് മണ്ണന്തല ഗവണ്മെന്റ് ഹൈസ്‌കൂളിലെ പ്രീ-പ്രൈമറി ക്ലാസ് മുറികള്‍ നവീകരിക്കാനായത്. സിപിഎം എല്‍സി മെമ്പറും തിരു.കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അനില്‍കുമാര്‍ ചെയര്‍മാനും, എഐഡിഡബ്ല്യുഎ  മണ്ണന്തല മേഖല കമ്മിറ്റി പ്രസിഡന്റ്  ശോഭന ജോര്‍ജ് രക്ഷാധികാരിയും, ഡി.വൈ.എഫ്.ഐ മണ്ണന്തല മേഖല കമ്മിറ്റി ട്രഷറര്‍ ജിജിന്‍ കണ്‍വീനറുമായി രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പിലാക്കിയത്. പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണെന്ന ബോധ്യം, ജനങ്ങളില്‍ എത്തിക്കാനും ഈ എളിയ പദ്ധതി ഒരു മാതൃകയാക്കി കൂടുതല്‍ പേര്‍ ഏറ്റെടുക്കുന്നതിനും 'കനവായിരം' പ്രചോദനമാകുമെന്ന് കരുതുന്നു.