കടലിലെ ഏറ്റവും വലിയ മത്സ്യം; തിമിംഗില സ്രാവിന്റെ രക്ഷകര്‍ക്ക് ആദരവര്‍പ്പിച്ച് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്


ആദരിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: കടലിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ്. ഇന്ന് ലോകമെമ്പാടും വംശനാശ ഭീഷണി നേരിടുന്ന ജീവികളിലൊന്നാണ് ഇവ. തിമിംഗില സ്രാവുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുകയാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ. ഇതിന്‍റെ ഭാഗമായി മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള അഞ്ച് മത്സ്യത്തൊഴിലാളികളെ വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും വനം-വന്യജീവി വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍ ആദരിച്ചു. ഇതാദ്യമായിട്ടാണ് കേരളത്തില്‍ ഇങ്ങനെ തിമിംഗില സ്രാവിനെ രക്ഷപ്പെടുത്തിയവരെ ആദരിക്കുന്നത്.

വലയില്‍ അകപ്പെട്ട തിമിംഗില സ്രാവുകളെ വിവിധ സമയങ്ങളില്‍ രക്ഷപ്പെടുത്തിയ ഇവര്‍ക്ക് പക്ഷെ ജീവനോപാധിയായ പതിനായിരങ്ങള്‍ വിലവരുന്ന വല നശിപ്പിക്കേണ്ടി വരുമ്പോള്‍ ആവശ്യമായ നഷ്ടപരിഹാരമൊന്നും ലഭിക്കാറുമില്ല. പലര്‍ക്കും ഏതൊക്കെയാണ് സംരക്ഷിത പട്ടികയിലുള്ള മത്സ്യങ്ങളും ജീവികളുമെന്ന് കൃത്യമായി അറിയില്ല എന്നതാണ് യാഥാര്‍ഥ്യം അത്തരത്തിലൊരു ബോധവത്കരണമൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.2018ലാണ് ഹംസക്കോയ ഉള്‍പ്പെടെയുള്ളവരുടെ വലയില്‍ തിമിംഗില സ്രാവ് കുടുങ്ങിയത്. മലപ്പുറം താനൂരില്‍ നിന്ന് പുറപ്പെട്ട ഇവര്‍ ഇരുപതുമാറെന്ന സ്ഥലത്തെത്തിയപ്പോളാണ് മീന്‍കൂട്ടങ്ങളെ കണ്ടത്. വലയെറിഞ്ഞ് തിരികെ എടുത്തപ്പോഴാണ് വലിയ സ്രാവ് കുടുങ്ങിയത്. അന്ന് ഇതെന്താണെന്ന് ഞങ്ങള്‍ക്കങ്ങനെ അറിയില്ല. അതുകൊണ്ട് ഇതിനെ ഞങ്ങള്‍ കരയിലേക്ക് കൊണ്ടുപോയി. അവിടെവെച്ചാണ് ഇത് സംരക്ഷിത മത്സ്യമാണെന്നും തിമിംഗില സ്രാവെന്നാണ് പേരെന്നുമൊക്കെ അറിഞ്ഞത്. തുടര്‍ന്ന് ഞങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതിനെ കടലിലേക്ക് തിരികെ അയച്ചു. 500 കിലോയോളം ഭാരം ഉണ്ടായിരുന്ന വലിയ സ്രാവായിരുന്നു അത്- ഹംസക്കോയ പറഞ്ഞു. അന്നത്തെ പണി നഷ്ടമായി. 50,000 രൂപ വിലവരുന്ന വലയും നഷ്ടപ്പെട്ടു.

തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ ഷാഹുല്‍ ഹമീദിന്റെ വലയിലും തിമിംഗില സ്രാവ് കുടുങ്ങിയിട്ടുണ്ട്. "1987ലാണ് ആദ്യം ഇത് കിട്ടിയത്. കമ്പവലക്കാരാണ് ഞങ്ങള്‍. കരയില്‍ നിന്ന് വല വലിച്ച് മത്സ്യം പിടിക്കുന്നവരാണ്. തിരവരുന്നതുനോക്കി വലയിടും. അതില്‍ ഏത് കുടുങ്ങുമെന്നൊന്നും ആര്‍ക്കും അറിയില്ല. അന്ന് കരയിലേക്ക് വലിച്ചെടുത്തപ്പോഴാണ് ഇതിനെ കണ്ടത്. അന്ന് ഞങ്ങള്‍ പേടിച്ചോടി. കരയിലേക്ക് വലിച്ചെടുക്കുന്നതുകാരണം മണലില്‍ കുടുങ്ങി ഇതിനെ തിരികെ വിടാന്‍ സാധിക്കാതെ വന്നു. 1989ലും വലയില്‍ ഇങ്ങനെയൊന്ന് കുടുങ്ങി. അന്നൊന്നും ഇതിനെ സംരക്ഷിക്കേണ്ടതാണെന്ന് നമ്മള്‍ക്കറിയില്ല, ആരും പറഞ്ഞിട്ടുമില്ല. അന്ന് വലയുള്‍പ്പെടെ നഷ്ടപ്പെട്ടു. പിന്നെ 2021ലാണ് തിമിംഗില സ്രാവ് വലയില്‍ പിന്നെയും കുടുങ്ങിയത്. ചെറിയ മീനുകളുടെ കൂട്ടത്തിലാണ് ഇതും കയറി വരുന്നത്. നമ്മള്‍ വലപിടിച്ച് വരുമ്പോഴാണ് ഇത് വലയില്‍ കുടുങ്ങുന്നത്. പിന്നെ കരയോട് അടുപ്പിച്ചതിന് ശേഷമെ ഇതിനെ പുറത്ത് വിടാനൊക്കു. അതിന് കടല്‍ തിരമാലകളോട് മല്ലിട്ട് കരയിലേക്ക് പോകണം. മാത്രമല്ല ഇതിനെ രക്ഷിക്കണമെങ്കില്‍ തല കടലിലേക്ക് പോകുന്ന രീതിയില്‍ നിര്‍ത്തിവെച്ചതിന് ശേഷമെ വലമുറിച്ച് വിടാനൊക്കൂ. അതിനിടയില്‍ ഇതിന്റെ വാലുകൊണ്ട് അടിയേറ്റ് തെറിച്ച് വീഴാനും മതി. നല്ല തിരയടിച്ചാല്‍ അതിന്റെ പ്രാണനും പോകും. അത്രയ്ക്ക് ബുദ്ധിമുട്ടാണ്"- ഷാഹുല്‍ ഹമീദ് പറയുന്നു.

"2020-ലാണ് ജോണിന്റെ വലയില്‍ തിമിംഗില സ്രാവ് കുടുങ്ങിയത്. വലയില്‍ മീന്‍ കുടുങ്ങിയതിനൊപ്പം ഇതും കുടുങ്ങി. ഞങ്ങള്‍ പിടിച്ച മീന്‍ മുഴുവന്‍ ഇത് തിന്നു. കൂടെയുള്ളവര്‍ക്കൊക്കെ ഇതിനെ കണ്ട് പേടിയായി. പിന്നെ കരയിലുള്ള സുഹൃത്തിനെ വിളിച്ചപ്പോഴാണ് തിമിംഗില സ്രാവാണെന്നും പിടിക്കാന്‍ പാടില്ലായെന്നും അറിഞ്ഞത്. പിന്നെ വേറെ വഴിയില്ലല്ലൊ, വലമുറിച്ച് അതിനെ പുറത്ത് വിടേണ്ടി വന്നു. അന്ന് വല മുറിച്ച് ഇതിനെ രക്ഷപ്പെടുത്തിയതിന് നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല".- ജോണ്‍ പറഞ്ഞുനിര്‍ത്തി. വല മുറിച്ച് രക്ഷപ്പെടുത്തിയാലും ആരും ഒന്നും പറയാനൊ സഹായിക്കാനോ വരില്ല. നഷ്ടപരിഹാരവും കിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

നിരവധി തവണ ഇത്തരത്തില്‍ ജീവനോപാധിയും വിലപ്പെട്ട സമയവും നഷ്ടപ്പെടുത്തിയാണ് ഇവര്‍ തിമിംഗില സ്രാവുകളെ രക്ഷപ്പെടുത്തിയത്. പക്ഷെ അതിന് പകരം ഇവര്‍ക്ക് യാതൊരു തരത്തിലുമുള്ള സഹായങ്ങള്‍ ലഭിച്ചതുമില്ല. ഈയൊരു പ്രശ്‌നം മുന്നില്‍ കണ്ടാണ് തിമിംഗില സ്രാവുകലെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കാനായി അങ്ങനെ ചെയ്തിട്ടുള്ളവരെ ആദരിക്കാന്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ മുന്‍കൈയെടുത്തത്. രാജ്യത്ത് പലയിടത്തും വിജയകരമായി നടപ്പിലാക്കിയ പദ്ധതി കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

Content Highlights: Whale Shark, Wild Life Trust Of India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented