കരുംങ്കുളം: ഓഖി ദുരന്തത്തിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ കരുങ്കുളം ഓഷ്യന്‍ സ്റ്റഡീസ് സെന്ററിലെ വിദ്യാര്‍ഥികള്‍ മണല്‍ ശില്‍പം തീര്‍ത്ത് അനുസ്മരണം സംഘടിപ്പിച്ചു. 

ഓഷ്യന്‍ സ്റ്റഡീസ് സെന്റര്‍ ഡയക്ടര്‍ ജെയ്‌സണ്‍ ജോണ്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പൂവ്വാര്‍ പൊഴിക്കര ബീച്ചിലെ ലൈഫ് ഗാര്‍ഡും എഴുത്തുകാരനുമായ കരുംങ്കുളം വെര്‍ജിന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി പ്രതിനിധി ഷാനു ആന്റണി അഭിസംബോധന ചെയ്ത് സംസാരിച്ചു.