തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷനടത്തിപ്പിൽ അപാകമുണ്ടായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാർച്ച് നത്തി. 

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചോദ്യപ്പേപ്പർ യുവമോർച്ച പ്രവർത്തകർ കത്തിച്ചു. അക്രമാസക്തരായ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ജില്ലാ പ്രസിഡന്റ് ജെ.ആർ.അനുരാജ് അധ്യക്ഷത വഹിച്ചു.

സംസ്ഥാനസമിതി അംഗങ്ങളായ രാഹേന്തു, അശ്വതി, മണവാരി രതീഷ്, രഞ്ജുചന്ദ്രൻ എന്നിവർ സംസാരിച്ചു.