വിളപ്പില്‍ശാല: രണ്ടു വര്‍ഷം മുന്‍പ് താന്‍ പീഡനത്തിനിരയായതായി ഡോക്ടറോട് പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന്, മകന്റെ മകളെ പീഡിപ്പിച്ച കുറ്റത്തിന് എഴുപതു വയസ്സുകാരന്‍ പിടിയിലായി. കേസന്വേഷിച്ച വിളപ്പില്‍ശാല പോലീസാണ് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാെള അറസ്റ്റുചെയ്തത്.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് രണ്ടു വര്‍ഷം മുന്‍പുള്ള പീഡനവിവരം പത്തു വയസ്സുകാരി പറഞ്ഞത്.