obituary
ടി.കെ ഇന്ദിരക്കുട്ടിയമ്മ

തിരുവനന്തപുരം: സംവിധായകന്‍ ടികെ രാജീവ്കുമാറിന്റെ മാതാവ് ഈഞ്ചയ്ക്കല്‍ കാര്‍ത്തികയില്‍ ടി.കെ ഇന്ദിരക്കുട്ടിയമ്മ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 

ഭര്‍ത്താവ്: പരേതനായ ടിഎസ് കരുണാകര പണിക്കര്‍. മക്കള്‍: ടി.കെ രാജീവ്കുമാര്‍, ടികെ സജീവ്കുമാര്‍. മരുമക്കള്‍: ലത രാജീവ്, ഗായത്രി റാണി. 

സഞ്ചയനം സെപ്റ്റംബര്‍ 26ന് രാവിലെ ഒമ്പത് മണിക്ക്.

content highlights: Director T K Rajeev Kumars mother passes away