കെ.ശാന്തകുമാരി അമ്മ

തിരുവനന്തപുരം: പെരുന്താന്നി ഈഞ്ചയ്ക്കൽ ശാന്തിഭവനിൽ ടി.സി. 36/151-ൽ പരേതനായ എസ്.വേലായുധൻ നായരുടെ ഭാര്യ കെ.ശാന്തകുമാരി അമ്മ (87) അന്തരിച്ചു. മക്കൾ: അഡ്വ. എസ്.പാറുക്കുട്ടി അമ്മ, വിമലാംബിക (റിട്ട. പ്രൊഫസർ), ലളിതാംബിക (റിട്ട. എസ്.ബി.ടി.), അഡ്വ. വി.ശിവകുമാർ. മരുമക്കൾ: രവീന്ദ്രൻ നായർ (റിട്ട. ഡയറക്ടർ, ടെക്നിക്കൽ, കേരള ഫയർ ആൻഡ് റെസ്ക്യു സർവീസ്), പരേതനായ ഡി.സി.മേനോൻ(റിട്ട. പ്രൊഫ.), പി.കെ.ഹരികുമാർ (റിട്ട. സീനിയർ സബ് എഡിറ്റർ, മാതൃഭൂമി), പരേതയായ ഡോ. എം.പ്രേമകുമാരി (കേരള യൂണിവേഴ്സിറ്റി). ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ.