വിതുര: ശബ്ദ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ മുൻ ഭാരവാഹിയും നാടകപ്രവർത്തകനുമായ ബി.എസ്.നായരെ അനുസ്മരിച്ചു. കെ.എസ്.ശബരീനാഥൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ശബ്ദ പ്രസിഡന്റ് പാക്കുളം അയൂബ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, നാടകസംവിധായകൻ എ.ഇ.അഷറഫ്, പി.എൻ.ചന്ദ്രഭാനു, സി.പ്രഭാകരൻ, എം.ജി.റോബർട്ട്, ടി.എൻ.മണി, ശ്രീധരൻനായർ, ഇ.പി.ജലാലുദീൻ മൗലവി, വിതുര സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.