വെഞ്ഞാറമൂട്: സ്വന്തം നാട്ടിലെ വയലേലകളും കൈത്തോടും സംരക്ഷിക്കാനായി ഭാരത് സ്കൗട്ട് യൂണിറ്റിലെ കുട്ടികൾ പ്രകൃതിയാത്ര നടത്തി.പരമേശ്വരം ജെ.എം.എൽ.പി.എസിലെ സ്‌കൗട്ട് കുട്ടികളും അധ്യാപകരുമാണ് ഒരു ദിവസം നാടിന്റെ പാരമ്പര്യം നിലനിർത്താനായി യാത്ര നടത്തിയത്.

വാമനപും ആറിന്റെ പ്രധാന പോഷക ജലാശയമായ പാലത്തറ തോടിലാക്കാണ് ആദ്യം പോയത്. ആറിലധികം കുടിവെള്ള പദ്ധതികളുള്ള വാമനപുരം ആറിന്റെ ശക്തിയായിരുന്ന പാലത്തറ തോടിന്റെ ഇന്നത്തെ അവസ്ഥ കുട്ടികൾ നേരിട്ടറിഞ്ഞു. മാലിന്യം, ൈകയ്യേറ്റം, മണലൂറ്റ് ഇങ്ങനെ എല്ലാപ്രശ്‌നങ്ങളും തോടിനെ ഇല്ലാതാക്കുകയാണ്. പിന്നീട്ട് കുട്ടികൾ കൂട്ടത്തോടെ ഇറങ്ങി അതിനെ ശുചിയാക്കി.

ഇന്ന് റബ്ബർ തോട്ടങ്ങളായിമാറിയ പരമേശ്വരം, ഇടയാവണം പാടശേഖരങ്ങളിലൂടെ കുട്ടികൾ സഞ്ചരിച്ചു. കൃഷി ഉപജീവനമാക്കിയിരുന്ന പഴയകാല കൂലിപ്പണിക്കാരി സുഭദ്രായാണ് പഴയകാല കാർഷിക സമൃദ്ധി കുട്ടികൾക്ക് പറഞ്ഞു കൊടുത്തത്.

അവശേഷിക്കുന്ന നെൽവയലുകളും കുട്ടികൾക്ക് കാണിച്ചു കൊടുത്തു.

ഒരു പകൽ മുഴുവൻ നീണ്ട യാത്രയിലൂടെ നാട് എങ്ങനെമാറിയിരിക്കുന്നുവെന്നും കുട്ടികൾ മനസ്സിലാക്കി.

അടുത്ത വർഷം ഒരു വയൽ എടുത്ത് നെൽകൃഷി നടത്തുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.

പ്രകൃതിയാത്ര പ്രഥമാധ്യാപിക ജെ.ഷീബ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് വി.എസ്.വിനോദ് അധ്യക്ഷനായി. സ്കൗട്ട് ക്ലബ്ബ് കൺവീനർ ഒ.ബി.ഷാബുവിന്റെ നേതൃത്വത്തിലാണ്‌ പ്രകൃതിയാത്ര നടന്നത്.