വെഞ്ഞാറമൂട്: പരമേശ്വരം പാലത്തറയിൽ ആളൊഴിഞ്ഞ വീട്ടിൽനിന്ന്‌ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രമണി, ബേബി എന്നിവരുടെ പേരിലെ വീടും തെക്കതുംചേർന്ന സ്ഥലത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഓരോ മാസവും തെക്കതിൽ പൂജയ്ക്കായി വീട്ടുകാർ ഇവിടെ വരാറുണ്ട്. കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് കഞ്ചാവ് സൂക്ഷിച്ച പെട്ടികൾ കണ്ടെത്തിയത്. രണ്ടുകിലോ വീതമുള്ള കവറുകളിലായാണ് കഞ്ചാവ് പെട്ടിക്കകത്ത് വച്ചിരുന്നത്. രഹസ്യമായി വിൽപ്പന നടത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. അന്വേഷണം തുടങ്ങി.