വെഞ്ഞാറമൂട്: വേളാവൂർ ഭഗവതിക്ക് നൂറുകണക്കിന് ഭക്തർ പൊങ്കാലയർപ്പിച്ചു. ക്ഷേത്ര മൈതാനത്തിലും സമീപത്തെ അഞ്ച്‌ റോഡുകളുടെ വശങ്ങളിലും പൊങ്കാലയടുപ്പുകൾ നിരന്നു. സുബ്രഹ്മണ്യ ശർമ പണ്ടാര അടുപ്പിൽ തീപകർന്നു.

ഭക്തർക്ക് അന്നദാനവും നടത്തി. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഗരുഡൻ തൂക്കം ശനിയാഴ്ച ഉച്ചയ്ക്ക് 2-ന് നടക്കും. 150 ലേറെ കുട്ടികളാണ് ക്ഷേത്രത്തിൽ വ്രതമെടുക്കുന്നത്. വിവിധ ബസ് ഡിപ്പോകളിൽനിന്ന് പ്രത്യേക ബസ് സർവീസുകളുമുണ്ടായിരിക്കും.