വെള്ളറട: നിരോധനം മറികടന്ന് മലയോരമേഖലയിൽ പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ വിപണനം വ്യാപകം.

ദിവസങ്ങൾക്കു മുൻപ്‌ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ വെള്ളറട, പനച്ചമൂട് എന്നിവിടങ്ങലിൽനിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടികൂടിയിരുന്നു. വെള്ളറട, കുന്നത്തുകാൽ, അമ്പൂരി ഗ്രാമപ്പഞ്ചായത്തുകളിലാണ് ഇവയുടെ കച്ചവടമേറെയും.

തമിഴ്‌നാട്ടിൽനിന്ന്‌ കുറഞ്ഞ വിലയ്ക്കാണ് പ്ലാസ്റ്റിക് കവറുകൾ അതിർത്തികടന്നെത്തുത്. െഫ്ളക്സ് നിരോധനം ഉണ്ടെങ്കിലും ബോർഡുകൾ വ്യാപകമാണ്. സർക്കാർ വക സ്ഥലത്തുപോലും ഇവ സ്ഥാപിക്കുന്നു.

വീടുകളിൽനിന്ന് കുടുംബശ്രീ അംഗങ്ങൾ മുഖാന്തരം പ്ലാസ്റ്റിക് ശേഖരണം നടത്തിയിരുന്നെങ്കിലും ഇപ്പോൾ നിലച്ച മട്ടാണ്.

പിഴ ഈടാക്കുന്നുണ്ട്

പഞ്ചായത്ത് പ്രദേശത്ത് നിരോധിത പ്ലാസ്റ്റിക് ഉല്പങ്ങളുടെ വില്പന നടത്തുന്നവരിൽനിന്ന്‌ ഇപ്പോൾ പിഴ ഈടാക്കുന്നുണ്ട്. വരുംനാളുകളിൽ പരിശോധന വ്യാപകമാക്കും. കർശന നടപടിയുണ്ടാകും.

എച്ച്.എസ്.അരുൺ, കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ്