വെള്ളറട : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി മോഷണക്കേസിൽ പിടിയിലായി. കുന്നത്തുകാൽ വേങ്ങക്കാല പവിത്ര നിവാസിൽ പ്രഹ്ളാദൻ (40) ആണ് അറസ്റ്റിലായത്.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണിയാൾ.
ഒരു മാസത്തിനു മുമ്പാണ് പീഡനശ്രമമുണ്ടായത്. കുട്ടികളുടെ ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ബുധനാഴ്ച കുന്നത്തുകാലിനു സമീപം നടന്ന മോഷണശ്രമത്തിനിടെ ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.