വെള്ളറട: അമ്പൂരി, കുന്നത്തുകാലിൽ ഗ്രാമപ്പഞ്ചായത്തുകളിലെ രണ്ട് വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കലും സുക്ഷ്മപരിശോധനയും കഴിഞ്ഞു.
അമ്പൂരി ഗ്രാമപ്പഞ്ചായത്തിലെ തുടിയാംകോണം വാർഡിലും കുന്നത്തുകാലിലെ നിലമാമൂട് വാർഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. തുടിയാംകോണം വാർഡിൽ എൽ.ഡി.എഫ്. കെ.ശ്രീജകുമാരിയും യു.ഡി.എഫിൽ പി.രാജുവുമാണ് സ്ഥാനാർത്ഥികൾ. നിലമാമൂട് വാർഡിൽ എൽ.ഡി.എഫിൽ സി.ആൽബിൻ, യു.ഡി.എഫിൽ ഷിബുകുമാർ, ബി.ജെ.പി.യിൽ ധന്യ എന്നിവരുമാണ് മത്സര രംഗത്തുള്ളത്.
തുടിയാംകോണം വാർഡ് മെമ്പർ ഡി.രവീന്ദ്രന്റെ മരണത്തെ തുടർന്നും നിലമാമൂട് വാർഡിലെ ഗ്രാമപ്പഞ്ചായത്തംഗം ബിനുകുമാറിന് സർക്കാർ ജോലി ലഭിച്ചതുമൂലം രാജിവച്ചതിനാലുമാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇരു പഞ്ചായത്തുകളിലും എൽ.ഡി.എഫിനാണ് ഭരണം.