വെള്ളറട: കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സ്കൂളിൽ കാർഗിൽ ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർഥികളും മെഴുതിരി കത്തിച്ച് വീരജവാൻമാരെ അനുസ്മരിച്ചു. മാനേജർ ടി.സതീഷ്‌കുമാർ, പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി, വൈസ് പ്രിൻസിപ്പൽ ധന്യ എന്നിവർ നേതൃത്വം നൽകി.