വെള്ളറട: കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ 27-ന് നടക്കുന്ന കോട്ടുകോണം വാർഡ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെ മറ്റൊരു ഉപതിരഞ്ഞെടുപ്പ് കൂടി. നിലമാമൂട് വാർഡിലാണ് ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ്. വാർഡ് മെമ്പർ ബിനുകുമാറിന് സർക്കാർ അധ്യാപകനായി ജോലി ലഭിച്ചപ്പോൾ സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്.
കോട്ടുകോണത്ത് വാർഡ് അംഗം അശോക് കുമാർ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ശക്തമായ ത്രികോണമത്സരം നടക്കുന്ന ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി അശോക് കുമാറിന്റെ ഭാര്യ എസ്.ശ്രീകലയും യു.ഡി.എഫ്. സ്ഥാനാർഥിയായി എസ്.രാജുവും എൻ.ഡി.എ. സ്ഥാനാർഥിയായി വിൽഫ്രഡ് രാജും മത്സരരംഗത്തുണ്ട്.