വെള്ളനാട്: കൂവക്കുടി പഴയ പാലത്തിലും സമീപപ്രദേശങ്ങളിലും ലോറികളുടെ അനധികൃത പാർക്കിങ് വ്യാപകം. നടപടി ആവശ്യപ്പെട്ട് വെള്ളനാട് പഞ്ചായത്ത് അധികൃതർ നെടുമങ്ങാട് ഡിവൈ.എസ്.പി., ആര്യനാട് പോലീസ് എന്നിവർക്ക് പരാതി നൽകി. തമിഴ്നാട്ടിൽനിന്ന് സിമന്റ് ലോഡുമായി വരുന്ന ഇരുപതോളം ലോറികളാണ് പഴയ പാലത്തിലും സമീപപ്രദേശങ്ങളിലുമായി പാർക്ക് ചെയ്യുന്നത്. പത്തിലധികം ടയറുകളുള്ള ലോറികളാണ് ഇത്. നിർത്തിയിട്ട ഒരു ലോറി പോകുമ്പോൾ വീണ്ടും അടുത്ത ലോറിയെത്തും. ഇങ്ങനെ കഴിഞ്ഞ കുറച്ചു മാസമായി സിമന്റ് ലോറികളാൽ നിറഞ്ഞിരിക്കുകയാണ് കൂവക്കുടി പഴയ പാലത്തിന്റെ ഇരുവശവും. കൂവക്കുടി പുതിയ പാലത്തിന്റെ സുരക്ഷാവേലിയുടെ ഒരു ഭാഗവും കഴിഞ്ഞദിവസം നശിപ്പിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

അപ്രോച്ച് റോഡിൽ ചങ്ങലയിടും

ലോറികൾ നിർത്താതിരിക്കാൻ പാലത്തിലെ അപ്രോച്ച് റോഡിൽ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് ചങ്ങലയിടും.

വെള്ളനാട് ശശി

പ്രസിഡന്റ്,

വെള്ളനാട് പഞ്ചായത്ത്.