വെള്ളനാട് : കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വെള്ളനാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിവസം ആചരിച്ചു. കാർഗിലിൽ വീരമൃത്യു വരിച്ച ധീരജവാൻ അജികുമാറിന്റെയും സൈമണിന്റെയും സ്മൃതിമണ്ഡപങ്ങളിൽ ബ്രാഞ്ച് പ്രസിഡൻറ് ഗോപിയുടെ നേതൃത്വത്തിൽ പുഷ്പചക്രം അർപ്പിച്ചു.