വെള്ളനാട് : വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വട്ടപ്പാറ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ കുളക്കോട് സ്വദേശി (34), വിഴിഞ്ഞം കോസ്റ്റ് ഗാർഡിലെ പോലീസുകാരൻ ചാങ്ങ സ്വദേശി (50) എന്നിവരാണ് ബുധനാഴ്ച രോഗബാധ സ്ഥിരികരിച്ചത്. കുളക്കോട് സ്വദേശി എത്തിയ സ്വകാര്യ ക്ലിനിക്, സ്വകാര്യ ആശുപത്രി എന്നിവ അടച്ചു.

ചാങ്ങ സ്വദേശി വിഴിഞ്ഞം സി.എച്ച്.സി.യിൽ സ്രവപരിശോധന നടത്തിയത്. തുടർന്ന് വീട്ടിൽ ക്വാറന്റീനിൽ ആയിരുന്നു. കഴിഞ്ഞദിവസം വെള്ളനാട്ട് മൊബൈൽ കടയിലെ ജീവനക്കാരന് രോഗം കണ്ടെത്തിയിരുന്നു.