വെള്ളനാട് : വെളിയന്നൂർ സാംസ്കാരികകേന്ദ്രം ആർ.അച്യുതൻ നായർ ഫൗണ്ടേഷൻ ചിൽഡ്രൻസ് ലൈബ്രറിക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കാനായി ജില്ലാപ്പഞ്ചായത്ത് ടെലിവിഷൻ സെറ്റ് നൽകി.

ജില്ലാപ്പഞ്ചായത്ത് പ്രസിഡൻറ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. സാംസ്കാരികകേന്ദ്രം പ്രസിഡൻറ് സുരേന്ദ്രൻ നായർ, ജില്ലാപ്പഞ്ചായത്ത് അംഗം എൽ.പി.മായാദേവി, സാംസ്കാരിക കേന്ദ്രം സെക്രട്ടറി ഹരിഹരപ്രസാദ്, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജേന്ദ്രൻ, ശോഭൻകുമാർ എന്നിവർ സംസാരിച്ചു.