ആറ്റിങ്ങൽ: ആറ്റിങ്ങലിൽ അതിവേഗ പോക്സോ കോടതി മാർച്ചിൽ ആരംഭിക്കുമെന്ന് ബി.സത്യൻ എം.എൽ.എ.അറിയിച്ചു. ബാർഅസോസിയേഷൻ ഹാൾ കോടതിക്കായി വിട്ടുനല്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെയാണ് കോടതി ആരംഭിക്കുക. ജില്ലാ ജഡ്ജി അനിൽകുമാർ തിങ്കളാഴ്ച ഇവിടെ പരിശോധന നടത്തി. ഇതുസംബന്ധിച്ച തീരുമാനം ഹൈക്കോടതിയെയും സർക്കാരിനെയും അറിയിക്കും.

സാമൂഹിക നീതി വകുപ്പിനാണ് കോടതിയുടെ നടത്തിപ്പ് ചുമതല. ജഡ്ജി ഉൾപ്പെടെ ആറു തസ്തികകളും അനുവദിച്ചിട്ടുണ്ട്. കോടതിക്കായി ബാർ അസോസിയേഷൻ ഹാൾ വിട്ടുനല്കുമ്പോൾ റവന്യുവകുപ്പിന്റെ വകയ്ക്കുള്ള പഴയ കെട്ടിടം ബാർ അസോസിയേഷന് പ്രവർത്തിക്കാനായി താത്‌കാലികമായി വിട്ടുനല്കും. ഇതുസംബന്ധിച്ചും ധാരണയായി.