നെയ്യാറ്റിൻകര: മാമ്പഴക്കര-പെരുങ്കടവിള റോഡിൽ തോട്ടവാരം ക്ഷീരസംഘത്തിനു മുന്നിൽ കുടിവെള്ള പൈപ്പ് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും ജല അതോറിറ്റി നടപടിയെടുക്കുന്നില്ല. രണ്ടുമാസം മുൻപ് ടാർ ചെയ്ത റോഡും പൈപ്പ് പൊട്ടിയൊലിക്കുന്നത് കാരണം തകർന്നു.

കുടിവെള്ളത്തിനായുള്ള സർവീസ് ലൈൻ പൈപ്പാണ് പൊട്ടിയത്. ചോർച്ച കാരണം ടാർ ഇളകി വെള്ളക്കെട്ടായി. പൈപ്പ് പൊട്ടിയവിവരം നാട്ടുകാർ പലതവണ ജല അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.

ചെറിയ തോതിലുള്ള ചോർച്ചയാണുള്ളതെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നതിനാലാണ് ടാർ ഇളകിയത്. ടാർ ഇളകിയുണ്ടായ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി.

ചോർച്ച അടയ്ക്കും

ചോർച്ച അടയ്ക്കാൻ നടപടി സ്വീകരിക്കും. സർവീസ് ലൈനാണ് പൊട്ടിയതെങ്കിൽ ഉപഭോക്താവിന് നോട്ടീസ് നൽകി ചോർച്ച അടയ്ക്കാൻ നടപടി സ്വീകരിക്കും.

ഗംഗാധരൻ

അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ.