തിരുവനന്തപുരം: പ്രളയം ഏറ്റവുമധികം ബാധിച്ച നിലമ്പൂരിലെ പോത്തുകൽ ഗ്രാമപ്പഞ്ചായത്തിൽ തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ തുടരുന്നു.
ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാപ്പഞ്ചായത്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ശുചീകരണം നടത്തുന്നത്. രണ്ടുദിവസമായി തുടരുന്ന സംഘം 122 കിണറുകളും നിരവധി വീടുകളും ശുചീകരിച്ചുകഴിഞ്ഞതായി ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പറഞ്ഞു.
ഏകദേശം 225 പേർ സംഘത്തിലുണ്ട്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി, മംഗലപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വേങ്കോട് മധു, ജില്ലാ പ്ലാനിങ് ഓഫീസർ വി.എസ്.ബിജു എന്നിവർ സംഘത്തിലുണ്ട്.