ആത്മീയതയുടെ അടിത്തറയില്‍ സമൂഹത്തെ വാര്‍ത്തെടുക്കലായിരുന്നു കരുണാകര ഗുരുവിന്റെ ലക്ഷ്യം-ശ്രീധരന്‍പിള്ള


.

തിരുവനന്തപുരം: ആത്മീയതയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതായിരുന്നു കരുണാകര ഗുരുവിന്റെ ലക്ഷ്യമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശാന്തിഗിരി ആശ്രമത്തിലെ നവപൂജിതം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ച സത്യത്തെ കണ്ടെത്താനുള്ള നിരന്തരമായ യാത്രയാണ് ജീവിതമെന്ന് പഠിപ്പിച്ച മഹത്തായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ സാമൂഹിക ജീവിതക്രമം രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവിന്റെ ലക്ഷ്യം പ്രത്യേക തരത്തില്‍ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതായിരുന്നു. അതിന്റെ അടിത്തറ ആത്മീയതയാണ്. ജീവിതം അവസാനം വിലയം ചെയ്യുന്ന പ്രപഞ്ച സത്യത്തെ അടിസ്ഥാനമാക്കി മാനവരാശി മുന്നോട്ടുപോവുക എന്നതാണ് ഗുരുവിന്റെ കാഴ്ചപ്പാട്. ഇത് ഭാരതത്തിന്റെ കാഴ്ചപ്പാടാണ്. ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത ചാര്‍വാകനെപ്പോലും ആരാധിക്കുന്ന സമ്പ്രദായമാണ് നമ്മുടേത്. വ്യത്യസ്തമായതിനെ വൈരുധ്യമായല്ല വൈവിധ്യമായി കാണണമെന്നതാണ് നമ്മുടെ ആത്മീയതയുടെയും ജനാധിപത്യത്തിന്റെയും പൊരുള്‍.

തന്റേതായ പുതിയ സരണി വെട്ടിത്തെളിച്ച് അതിനെ ആത്മീയതയില്‍ ഉറപ്പിച്ച് നിര്‍ത്തി വരാന്‍പോകുന്ന തലമുറകളേപ്പോലും മുന്‍കൂട്ടി കണ്ട് അതിനെ സമസ്ത ജനങ്ങള്‍ക്കുമായി നല്‍കാന്‍ കരുണാകര ഗുരുവിന് കഴിഞ്ഞു. അതിന്റെ ആഴവും വ്യാപ്തിയും കാലം കഴിയുന്തോറും വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മളെല്ലാം പ്രാര്‍ഥിക്കുന്നത് ഏകനായ ദൈവത്തോടാണെന്ന് തുടര്‍ന്ന് സംസാരിച്ച് എം.എ. യൂസഫലി പറഞ്ഞു. ജാതി- മത- സാമ്പത്തിക ചിന്തകള്‍ക്കതീതമായ നവീനമായ ആശയമാണ് കരുണാകര ഗുരു മുന്നോട്ടുവെച്ചത്. രാജ്യത്തെ മതേതരത്വത്തിന് നിസ്തൂലമായ സംഭാവനകളാണ് ശാന്തിഗിരി ആശ്രമം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ദുഷ്‌കരമായ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ദൈവം നമ്മളെ നിരന്തരം പരീക്ഷിക്കും. അപ്പോഴെല്ലാം ഏകദൈവത്തില്‍ അചഞ്ചലമായി വിശ്വസിച്ച് മുന്നോട്ടുപോകണം. അതാണ് കരുണാകര ഗുരു നമ്മളെ പഠിപ്പിച്ചത്.

നമ്മളെല്ലാവരും പറയുന്ന ദൈവം ഒന്നുതന്നെയാണ്. നമുക്കെല്ലാവര്‍ക്കും വേണ്ടത് കരുണയാണ്. ഇന്നില്ലാതെ പോകുന്നതും അതുതന്നെയാണ്. കരുണയാണ് കരുണാകര ഗുരു പഠിപ്പിച്ചത്. പ്രാര്‍ഥനയാണ് നമ്മളെ മാനസികമായി നിര്‍മലരാക്കുന്നത്. ആരുടെ പ്രാര്‍ഥനയാണ് ദൈവം കേള്‍ക്കുകയെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് ഗുരുവിന്റെ ദര്‍ശനങ്ങളിലൂടെയാവണം സമൂഹം മുന്നോട്ടുപോകേണ്ടടതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ മന്ത്രി ജി.ആര്‍.അനില്‍, പത്മശ്രീ യൂസഫ് അലി, ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented