സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിക്കരികില്‍ ഓണാഘോഷവുമായി ചങ്ങാതിക്കൂട്ടം


സ്വന്തം ലേഖകന്‍

ഓണാഘോഷവുമായി ചങ്ങാതിക്കൂട്ടം

തിരുവനന്തപുരം: 18 വര്‍ഷത്തോളമായി അല്‍ ആരിഫ് വീടിന്റെ നാല് ചുവരുകള്‍ക്ക് ഉള്ളില്‍ അകപ്പെട്ടിട്ട്. അവനെ വീട്ടിനുള്ളില്‍ തളച്ചിടാന്‍ അച്ഛനും അമ്മയ്ക്കും ഒട്ടും താത്പര്യമുണ്ടായിട്ടല്ല. പക്ഷെ സെറിബ്രല്‍ പാള്‍സിയെന്ന വിധിയോട് പൊരുതുമ്പോള്‍ അവനെ പൊതിഞ്ഞു സംരക്ഷിക്കാന്‍ അവര്‍ക്ക് അതല്ലാതെ വേറൊരു വഴിയുണ്ടായിരുന്നില്ല. എന്നാല്‍ ജീവിതത്തിലാദ്യമായി അവന്‍ തന്റെ സഹപാഠികളെയും അധ്യാപകരെയും ഒക്കെ നേരില്‍ കണ്ടു. ഓണാഘോഷത്തിന്റെ ഭാഗമായി. ഓണസദ്യയുണ്ട്, ഓണപ്പാട്ട് പാടി ഒരുദിവസമെങ്കില്‍ ഒരുദിവസം അവനും കൂട്ടുകാര്‍ക്കുമിടയിലുള്ള അതിര്‍വരമ്പ് നേര്‍ത്ത് ഇല്ലാതായി.

വെട്ടുകാട് സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണെങ്കിലും ജീവിതത്തില്‍ ഇന്നുവരെ അവന്‍ തന്റെ സഹപാഠികളെ കണ്ടിരുന്നില്ല. എല്ലാ ബുധനാഴ്ചകളിലും അവന് പാഠഭാഗങ്ങള്‍ പഠിപ്പിക്കാനെത്തുന്ന അധ്യാപകര്‍ മാത്രമാണ് പുറംലോകത്തേക്കുള്ള ഏക കണ്ണികള്‍. അങ്ങനെയിരിക്കെയാണ് സമഗ്ര ശിക്ഷാ കേരളത്തിന്റെ ഭാഗമായി ചങ്ങാതിക്കൂട്ടം എന്ന പരിപാടിയിലുള്‍പ്പെടുത്തി അല്‍ ആരിഫിന്റെ വീട്ടില്‍ ഓണാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സമഗ്ര ശിക്ഷാ കേരള നോര്‍ത്ത് യു.ആര്‍.സി പരധിയിലാണ് അല്‍ ആരിഫ് പഠിക്കുന്ന സ്‌കൂള്‍.

പരീക്ഷക്കാലമാകുമ്പോള്‍ പോലും സ്‌കൂളില്‍ പോയി പരീക്ഷ എഴുതാന്‍ സാധിക്കുന്ന അവസ്ഥയിലല്ല അല്‍ ആരിഫ്. അങ്ങനെയുള്ളപ്പോഴാണ് അവന് മുന്നിലേക്ക് ഓണവുമായി എല്ലാവരുമെത്തിയത്. അല്‍ ആരിഫിന്റെ സഹപാഠികളും, അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സ് എന്നിവര്‍ പൂക്കളമിടുകയും ഓണപ്പാട്ട്, തിരുവാതിര എന്നിവ അവതരിപ്പിച്ചു ചെയ്തു. കൂട്ടത്തില്‍ വിഭവങ്ങളോടെ ചെറിയ ഓണസദ്യയും. പിന്നെ ഓണ സമ്മാനവും അവന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് കഴിഞ്ഞതെന്ന് അച്ഛന്‍ ആദിബ് പിന്നീട് പറഞ്ഞു.

വാര്‍ഡ് കൗണ്‍സിലര്‍ ക്ലയ്നസ് റോസാരിയോ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഡിപിഒ ശ്രീകുമാര്‍, വനിത ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്, ബിപിസി അനൂപ്, ഐഇഡിസി ഹെഡ്ഡ് ഇസ്മായില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.


Content Highlights: Thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented