tvmതിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ പണി തീരാത്ത റോഡിന്റെ പേരിലുള്ള അനധികൃത ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാക്കയിലെ നാഷണല്‍ ഹൈവേ അതോറിറ്റി റീജണല്‍ ഓഫീസ് ഉപരോധിച്ചു.

ഒരു മണിക്കൂറിലധികം ഉപരോധം നീണ്ടുനിന്നു. ഓഫീസിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷം സൃഷ്ടിച്ചു. പോലീസ് ഇടപെട്ട്് ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. കൂടുതല്‍ പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട്, സംസ്ഥാന സെക്രട്ടറിമാരായ ഷജീര്‍ നേമം, വിനോദ് കോട്ടുകാല്‍, അരുണ്‍ എസ്.പി., നിര്‍വാഹകസമിതി അംഗങ്ങളായ ശംഭു പാല്‍കുളങ്ങര, അജയ് കുര്യാത്തി, അരുണ്‍ സി.എസ്. ജില്ലാ ഭാരവാഹികളായ ഹാഷിം റഷീദ്, മാഹീന്‍ പഴഞ്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.