തിരുവനന്തപുരം: നാവികസേനയിൽനിന്നു വിരമിച്ച സൈനികരുടെയും വിധവകളുടെയും പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിന് നാവികസേനാ പ്രതിനിധി ഈ മാസം 29ന് രാവിലെ 11 മണിക്ക് ജില്ലാ സൈനികക്ഷേമ ഓഫീസിലെത്തും. ജില്ലയിലെ നാവികസേനയിൽനിന്നു വിരമിച്ചവർക്കും വിധവകൾക്കും നേരിട്ടെത്തി പരാതിനൽകാമെന്ന് ജില്ലാ സൈനിക ഓഫീസർ അറിയിച്ചു. ഫോൺ: 0471-2472748.