നെയ്യാറ്റിൻകര: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്ജ്വല സ്മരണകളുണർത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം നടന്നു. സർക്കാർ ഒാഫീസുകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നാടും നഗരവും ത്രിവർണപതാകകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ 65 വിദ്യാലയങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു.
ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എ. പ്രസിഡന്റ് കെ.ഹരിഹരൻ പതാക ഉയർത്തി. പ്രിൻസിപ്പൽ എസ്.അമൃതകുമാരി, പ്രഥമാധ്യാപിക എസ്.ജയശ്രീ എന്നിവർ പ്രസംഗിച്ചു. തലയൽ ഗവ. കെ.വി.എൽ.പി.എസിൽ പഞ്ചായത്തംഗം ഐ.കെ.സുപ്രിയ പതാക ഉയർത്തി. പ്രഥമാധ്യാപിക പി.മേഴ്‌സി, എസ്.എം.സി. ചെയർപേഴ്‌സൺ ഒ.ബീന, ശശികുമാർ എന്നിവർ പ്രസംഗിച്ചു.
പൂങ്കോട് ഗവ. എസ്.വി.എൽ.പി.എസിൽ പ്രഥമാധ്യാപിക കുമാരി ഷീല ദേശീയപതാക ഉയർത്തി. പഞ്ചായത്തംഗം എസ്.അംബികദേവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യസമര പ്രശ്നോത്തരി, ബാഡ്ജ് നിർമാണം, പായസവിതരണം എന്നിവ നടന്നു. പി.ടി.എ. പ്രസിഡന്റ് സുമി, അധ്യാപകരായ മിനിമോൾ, കെ.എസ്.ചന്ദ്രിക, എസ്.ബി.ഷൈല, സുമ എന്നിവർ നേതൃത്വംനൽകി.
ഭഗവതിനട സർക്കാർ യു.പി.എസിൽ പഞ്ചായത്തംഗം പി.എസ്.ചിത്ര പതാക ഉയർത്തി. എസ്.എം.സി. ചെയർമാൻ ജി.രമേശ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. റാലിയും സംഘടിപ്പിച്ചു. തൊങ്ങൽ ഗവ. എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി.ബീന പതാക ഉയർത്തി. ബി.പി.ഒ. എസ്.ജി.അനീഷ്, പഞ്ചായത്തംഗം ചന്ദ്രിക, പി.ടി.എ. പ്രസിഡന്റ് ഷിബുകുമാർ, പ്രഥമാധ്യാപിക അനിത, സന്ധ്യ എന്നിവർ നേതൃത്വം നൽകി.
മലയാള കലാവേദി റസിഡൻറ്‌സ് അസോസിയേഷൻ, തലയൽ ഡി.വി.യു.പി.എസ്., അവണാകുഴി ഗവ. എൽ.പി.എസ്. എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാചരണം സംഘടിപ്പിച്ചു.
നെയ്യാറ്റിൻകര വിശ്വഭാരതി പബ്ളിക് സ്‌കൂളിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ദേശീയപതാക ഉയർത്തി. സ്‌കൂൾ ചെയർമാൻ വി.വേലപ്പൻനായർ, സീനിയർ പ്രിൻസിപ്പൽ എസ്.ജയദേവൻ, പ്രിൻസിപ്പൽ ജി.പി.സുജ എന്നിവർ സംസാരിച്ചു.
ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ്. കോളേജിൽ പ്രിൻസിപ്പൽ വി.എം.ആനന്ദകുമാർ ദേശീയ പതാക ഉയർത്തി. ഡോ. എസ്.എസ്.ഉണ്ണിത്താൻ, ഡോ. ജയകുമാർ എന്നിവർ സംസാരിച്ചു.
നെല്ലിമൂട് വനിതാ സഹകരണസംഘത്തിൽ സ്ഥാപക പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ ദേശീയ പതാക ഉയർത്തി. സംഘം പ്രസിഡന്റ് എൻ.ശാന്തകുമാരി, ജി.ലീലാഭായി, ആർ.ലീല, കെ.അംബുജാക്ഷി, എസ്.നന്ദിനി, എസ്.ശ്രീകണ്ഠൻ, ജെ.എസ്.ജിബിൻ എന്നിവർ സംസാരിച്ചു. കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് ജെ.ജർമിയാസ് നെറ്റോ പുഷ്പചക്രം സമർപ്പിച്ചു. സി.എം.തമ്പി പതാക ഉയർത്തി. എം.ഗോപാലകൃഷ്ണൻ, പി.വിജയൻ എന്നിവർ സംസാരിച്ചു.
നെല്ലിമൂട് പി.ആർ.എം. പബ്ളിക് സ്‌കൂളിൽ സ്‌കൂൾ രക്ഷാധികാരി കെ.വാമനൻ ദേശീയപതാക ഉയർത്തി. ജോൺവിൽസൺ, സി.ഗ്രേസിക്കുട്ടി, അജിത്കുമാർ, വേലുകുമാർ എന്നിവർ പങ്കെടുത്തു. ഊരൂട്ടുകാല ഗവ. എം.ടി.എച്ച്.എസിൽ ദേശീയപതാക ഉയർത്തുകയും സ്വാതന്ത്യദിന റാലി സംഘടിപ്പിക്കുകയും ചെയ്തു. പതാകനിർമാണം, സ്വാതന്ത്യദിന ക്വിസ് പ്രസംഗം, ഉപന്ന്യാസം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. കൗൺസിലർ ഗീത ഉദ്ഘാടനം ചെയ്തു. കെ.തുളസീധരൻനായർ അധ്യക്ഷനായി. ലോഹ്യ കൾച്ചറൽ സെന്ററിന്റെ സ്വാതന്ത്ര്യദിനാഘോഷം കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബൻസർ അധ്യക്ഷനായി.
ഫ്രീഡം ഫൈറ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ കോൺഗ്രസിന്റെ ദിനാഘോഷം ഇന്ദിരാലയം ഹരി ഉദ്ഘാടനം ചെയ്തു. അരുവിപ്പുറം സത്യദേവൻ അധ്യക്ഷനായി. കോഴോട് കാരുണ്യ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയപതാക ഉയർത്തി. എം.കെ.രഘു അധ്യക്ഷനായി. ബിന്ദുലാൽ ചിറമേൽ, എസ്.ശ്രീകുമാർ, സി.എ.വിജയ് എന്നിവർ പങ്കെടുത്തു.