തിരുവനന്തപുരം: പതിനൊന്നാം വർഷത്തിലേക്കു കടക്കുന്ന മാതൃഭൂമി സീഡ്‌ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കുള്ള ശില്പശാല ശനിയാഴ്ച നടക്കും. പാളയം പബ്ലിക്‌ ലൈബ്രറി ഹാളിൽ രാവിലെ 9.30 മുതൽ ഒരു മണിവരെയാണ്‌ സീഡ്‌ കോ-ഓർഡിനേറ്റർമാരായ അധ്യാപകർക്കായി ശില്പശാല. ഈ വർഷത്തെ പ്രായോഗിക പ്രവർത്തനങ്ങൾ ശില്പശാലയിൽ വിശദീകരിക്കും.

എൽ.പി. സ്കൂൾ മുതൽ കോളേജുകൾക്കുവരെ സീഡ്‌ പദ്ധതിയിൽ പങ്കാളികളാകാം. എൽ.പി. വിഭാഗത്തിനു മാത്രമായി സീഡ്‌ പദ്ധതിയിൽ പ്രത്യേക സമ്മാനങ്ങൾ ഉണ്ട്‌. ശില്പശാലയിൽ പങ്കെടുക്കുന്ന അധ്യാപകർക്ക്‌ യാത്രാബത്ത നൽകും. കൂടുതൽ വിവരങ്ങൾക്ക്‌ www.mbiseed.com. ഫോൺ: 7025421457.