തിരുവനന്തപുരം: പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ നിപ വൈറസ് ബാധ സംശയിച്ച രണ്ടുപേരിൽ ഒരാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

ആലപ്പുഴ വൈറോളജി ലാബിൽ നടന്ന കൊല്ലം കടയ്ക്കൽ സ്വദേശിയായ പതിനെട്ടുകാരന് നിപ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്.ഷർമദ് അറിയിച്ചു. ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള കല്ലിയൂർ സ്വദേശിയായ പത്തൊൻപതുകാരന്റെ പരിശോധനാഫലം ശനിയാഴ്ച ലഭിക്കും.