തിരുവനന്തപുരം: ശ്രീചിത്രാഹോമിലെ അന്തേവാസികളായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല പരിപാടികൾ തുടങ്ങി. അന്തേവാസികളുടെ വിദ്യാഭ്യാസപരമായ ഉന്നതിയും മാനസ്സിക ഉല്ലാസവും ലക്ഷ്യമാക്കി സാംസ്കാരിക സംഘടനയായ സ്വരാഞ്ജലിയുടെയും വൈ.എം.സി.എ.യുടെയും പു.ക.സ.യുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
വ്യക്തിത്വവികസനം, മതസൗഹാർദം, പരിസ്ഥിതി സംരക്ഷണം, ദേശസ്നേഹം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും ചർച്ചകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി സെക്രട്ടറി ഡേവിഡ് ഗെയ്‌നോസ് അധ്യക്ഷനായി, ശ്രീചിത്രാഹോം സൂപ്രണ്ട് കെ.കെ.ഉഷ, മുൻ കൗൺസിലർമാരായ പി.രാജേന്ദ്രൻ നായർ, പി.രാജേന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു.